കടലിന്റെ സ്ഥിതി

ഇന്നത്തെ കടൽ കാലാവസ്ഥയെപ്പറ്റി കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ജൂൺ 16 -ാം തിയതി ബുധനാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്

ഇന്ന് മുതൽ വെള്ളിയാഴ്ച്ച വരെ കേരളം, ലക്ഷദ്വീപ്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും മാന്നാർ കടലിടുക്കിലും തെക്ക് പടിഞ്ഞാറ് – മധ്യ അറബിക്കടലിലും ബംഗാൾ ഉൾക്കടലിൻറെ വടക്ക് – മധ്യ കിഴക്ക് ഭാഗത്തും, ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആവാമെന്നും ബന്ധപ്പെട്ടവർ അറിയിക്കുന്നു. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച്ച വരെ ഈ ഭാഗങ്ങളിലെ കടലിൽ മത്സ്യതൊഴിലാളികൾ പണിക്ക് പോകരുതെന്നാണ് സംസ്ഥാന കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കൂടാതെ കേരളം, ലക്ഷദ്വീപ്, കർണാടക എന്നിവിടങ്ങളിലും കുളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്കൻ തമിഴ്നാട് തീരങ്ങളിലും സാധാരണയിൽക്കവിഞ്ഞ് മൂന്ന് മുതൽ നാല് മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതായി ഇൻകോയിസ് മുന്നറിയിപ്പ് നൽകുന്നു. ഇവിടങ്ങളിൽ പണിക്ക് പോവുന്നവരും സൂക്ഷിക്കുക.

ഇന്ന്, ബുധനാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ പൊതുവേ കാറ്റിന് വേഗത കൂടുതലായിരിക്കും. ഈ ഭാഗത്ത് വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയുള്ള കാറ്റ് പ്രതീക്ഷിക്കാം. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലെ തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും ദൂരക്കടലിൽ ചില സമയങ്ങളിൽ തെക്കു പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക. തീരക്കടലിൽ അലകൾ തെക്ക് പടിഞ്ഞാറ് നിന്നും 8 മുതൽ 11 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ വകുപ്പ് അഥവാ ഐഎംഡി മുന്നറിയിപ്പ് നൽകുന്നു.

വ്യാഴാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും അപൂർവ്വമായി തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വരെ ആയേക്കാം. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക.

വെള്ളിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറവും പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വരെ ആയേക്കാം.

കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram/ എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച പകൽ 1 മണിക്ക്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കന്യാകുമാരി ജില്ലകളിൽ ഇന്നും നാളെയും പ്രതീക്ഷിക്കാവുന്ന കാറ്റിൻറെ വേഗതയും ഗതിയും

ദേശീയ സ്ഥാപനങ്ങളായ ഐഎംഡി, ഇൻകോയിസ്, NCMRWF, ഐഐടി മദ്രാസ്, അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസികളായ NCEP/NCAR – USA, ECMWF യൂറോപ്പ്, ബ്രിട്ടീഷ് മെറ്റ് ഓഫീസ് ഫോർകാസ്റ്റ് എന്നിവയുടെ ഔദ്യോഗിക കാലാവസ്ഥ പ്രവചനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രവചന ചിത്രങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. കാലാവസ്ഥ പ്രവചനങ്ങൾ ഔദ്യോഗികമായി അറിയാൻ ഐഎംഡി, ഇൻകോയിസ്, സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് എന്നിവയുടെ മുന്നറിയിപ്പുകൾ പിന്തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.