തിരുവനന്തപുരത്തു നിന്നും കടലിൽ പോകുന്നവർക്കായി ഇന്ത്യൻ സമുദ്ര വിവരസേവന കേന്ദ്രവും കേന്ദ്ര-സംസ്ഥാന കാലാവസ്ഥാ വകുപ്പും നൽകുന്ന അറിയിപ്പുകൾ ഞങ്ങൾ എല്ലാ ദിവസവും നൽകുന്നു.
ഈ അറിയിപ്പുകൾ ഫോണിലൂടെ ലഭിക്കുന്നതിനായി 9266744111 എന്ന നമ്പറിൽ ഡയൽചെയ്യുക. ഫോണിൽ എൻഗേജ്ഡ് ടോൺ ആകുമ്പോൾ കട്ട് ചെയ്യുക. ഒരു കാൾ ബാക്കിലൂടെ നിങ്ങൾക്ക് ആ ദിവസത്തെ സമുദ്ര കാലാവസ്ഥ ലഭിക്കും . വാട്സാപ്പിൽ ലഭിക്കാനായി 9446536481 നമ്പറിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് ഒന്നുമെഴുതാതെ അയക്കുക. ഫേസ്ബുക്കിൽ Facebook.com/radiomonsoon, ട്വിറ്ററിൽ Twitter.com/radiomonsoon എന്നീ വിലാസങ്ങളിലും ഈ സേവനം ലഭ്യമാണ്.
ഈ സേവനം നിങ്ങളിലേക്കെത്തിക്കുന്നതു പുതുക്കുറിച്ചിയിലെ റേഡിയോ മൺസൂൺ എന്ന സന്നദ്ധസംഘടനയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം. ഗവേഷകരുടെയും, അധ്യാപകരുടെയും, മാധ്യമപ്രവവർത്തകുരുടെയും ഒരു ചെറിയ സംരംഭമാണിത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അന്തരീക്ഷ ശാസ്ത്ര വിഭാഗമാണ് വരും ദിവസങ്ങളിലെ കാലാവസ്ഥ അറിയിപ്പുകൾ ചിത്രങ്ങളോടൊപ്പം തയ്യാറാക്കാൻ ഞങ്ങളെ സഹായിക്കുന്നത്.
റേഡിയോ മൺസൂൺ 2014-ൽ സസ്സെക്സ് ഇന്നോവേഷൻറെ ഒരു സാങ്കേതികവിദ്യാപരീക്ഷണത്തിന്റെ ഭാഗമായാണ് തുടങ്ങിയത്. പിന്നീട് ഞങ്ങൾ സസ്സെക്സ് സുസ്ഥിരതാഗവേഷണ കര്‍മ്മപരിപാടിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് കൃത്യവും, ലഭ്യവും, പ്രാവർത്തികവുമായ കാലാവസ്ഥ പ്രവചനങ്ങളൊരുക്കാൻ സഹായിച്ചു. ഇന്ത്യൻ കാലാവസ്ഥാ വിഭാഗവും, ഇന്ത്യൻ സമുദ്ര വിവര സേവനകേന്ദ്രം ഇൻകോയ്‌സും, കേരളം ദുരന്ത നിവാരണ അതോറിറ്റിയുമായി ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു വരുന്നു.
Monsoon weather radio is an experiment run by scientists, journalists and seagoing fishers. The atmospheric sciences department of the Cochin University fo Science & Technology helps us to prepare weather outlook bulletins and graphics. We get weather, wind, and sea state data from government agencies and make local language bulletins. These bulletins are played over free phone calls, WhatsApp messages, Facebook updates and tweets – and as word of mouth! Then we listen to our listeners to learn what weather means for them, how they respond to it and how to make forecasts better and more relevant. We work in Thiruvananthapuram district of Kerala. Radio Monsoon was started as part of a Sussex Innovation project in 2014. Later we started collaborating in Sussex Sustainability Research Programme research activities to develop better forecasts for artisanal fishers. We work closely with the India Meteorological Department, the Indian National Centre for Ocean Information Services and the State Disaster Management Authority of Kerala.
TEAM:
Ms Sindhu Mariya Nepolean – Station Manager
Mr Kishore Clement – Weatherman
Mr Sajan Venniyoor – Advisor
Prof Nandakumar D – Advisor
Prof S Abhilash – Advisor
Mr Bento L Cruz – Secretary
Aloysius Gomez – President

