പരമ്പരാഗതമായി അലുമിനിയം ചരുവങ്ങളിൽ മീൻ തലച്ചുമടായി കൊണ്ടുനടന്ന് ചന്തകളിലും വീട്ടുപടിക്കലും വില്പന നടത്തുന്നവരാണ് കടപ്പുറത്തെ സ്ത്രീകൾ. കാലം മാറിയിട്ടും കാര്യമായി മാറ്റമുണ്ടാവാതിരുന്ന ഈ രീതിയെ പുതിയ കാലത്തെ യുവമത്സ്യക്കച്ചവടക്കാരികൾ ചെറുതായൊന്ന് തിരുത്തുകയാണ്.ട്രിവാൻഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ടൂവീലറുകളിൽ ഐസ് ബോക്സുകൾ സ്ഥാപിച്ചുകൊണ്ട് വാട്സാപ്പ് പോോലുള്ള മാധ്യമങ്ങളുടെ സഹായത്തോടെ പുത്തൻ രീതിൽ മീൻ വില്ക്കാൻ ഇറങ്ങിത്തിരിച്ച ഈ സ്ത്രീകൾ റേഡിയോ മൺസൂണിനോട് തങ്ങളുടെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു. – മാഗസിൻ അർക്കൈവ്സിൽ നിന്ന്. പുതിയ മാഗസിൻ മെയ് അവസാനത്തോടെ.
