മത്സ്യത്തൊഴിലാളി ക്ഷേമനിധി പെൻഷൻ; മസ്റ്ററിങ് ആരംഭിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവർ ഫെബ്രുവരി 10-ാം തിയതിയ്ക്കകം അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടത്തണം.
ക്ഷേമനിധി ബോർഡിൽ നിന്ന് ഡിസംബറിൽ വിതരണം ചെയ്ത പെൻഷൻ തുക മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ ബാങ്കിൽ നിന്നും മത്സ്യബോർഡിൻറെ ട്രഷറി അക്കൌണ്ടിലേക്ക് തിരികെ ലഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൌണ്ട് വഴി പെൻഷൻ കൈപ്പറ്റുന്നവരിൽ മുൻ മാസങ്ങളിലെ തുക ലഭിക്കാത്തവർ അതാത് ബാങ്ക് ശാഖകളുമായി ബന്ധപ്പെടുക.